ഏറ്റുമാനൂര്‍ ഗോപാലപിള്ള റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ 19-ാം വാര്‍ഷികവും, ഭരണസമിതി തിരഞ്ഞെടുപ്പും ഞായറാഴ്ച നടന്നു. വാര്‍ഷികയോഗം സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എന്‍.കെ മേനോന്‍ അധ്യക്ഷത വഹിച്ചു. അപ്പക്‌സ് ബോഡി പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, ഉഷ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.മാത്യു ജോസഫ് വരവ്-ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ വിവിധ രംഗങ്ങളില്‍ മികവുപുലര്‍ത്തിയവരെയും, മുന്‍ ഭാരവാഹികളെയും ആദരിച്ചു. പി.എസ്. അനില്‍, നാരായണ കൈമള്‍ എന്നിവര്‍ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കലാവിരുന്നും, അത്താഴവിരുന്നും ഉണ്ടായിരുന്നു.
0 Comments