ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അംബികാ വിദ്യാഭവന്‍ സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച മൂന്നാമത് സമ്മര്‍കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബീച്ച് ലെജന്‍ഡ്‌സ് വൈക്കം ജേതാക്കളായി. ജനുവരി 28, 29 തീയതികളിലായി നടന്ന മത്സരത്തില്‍ 16 ടീമുകളാണ് പങ്കെടുത്തത്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പൂഞ്ഞാര്‍ സ്റ്റാര്‍ ഇലവന്‍ ക്രിക്കറ്റ് ക്ലബ്ബിനെ തകര്‍ത്താണ് ബീച്ച് ലെജന്‍ഡ്‌സ് ചാമ്പ്യന്മാരായത്. ചാമ്പ്യന്മാരായ ബീച്ച് ലെജന്‍ഡ്‌സിന് വേണ്ടി ക്യാപ്റ്റന്‍ ആനന്ദ്, കടനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി ജോസഫ് ചക്കാലക്കലില്‍ നിന്നും, കുന്നുംപുറത്ത് കെ.ജെ.സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ക്യാഷ് പ്രൈസും സ്വീകരിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് കരിമരുതുംചാലില്‍ കെ.എസ് മാത്യു മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, ക്യാഷ് പ്രൈസും സമ്മാനമായി ലഭിച്ചു. രാമപുരം പഞ്ചായത്ത് മുന്‍ മെമ്പര്‍ എം.ഒ ശ്രീക്കുട്ടന്‍, ഗ്രാമചേതന രക്ഷാധികാരിമാരായ സന്തോഷ് പി.വി, അഖില്‍ രാജ്, ബി. വിനയകുമാര്‍, സംഘാടകസമിതി അംഗങ്ങളായ ബാബു ജോസഫ്, ജിജോ സെബാസ്റ്റ്യന്‍, ബിനോയ് ജോസഫ് തുടങ്ങിയവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗ്രാമചേതന ഭാരവാഹികളായ രാജീവ് കെ മോഹന്‍, വിനയചന്ദ്രന്‍ എന്‍, ഹരിദാസ് പി.ആര്‍, അനുമോന്‍ കെ..ആര്‍, അമല്‍ ഉണ്ണി, അനീഷ് ബാബു തേനമ്മാക്കല്‍,അഖില്‍ സോമന്‍, സതീഷ് കുമാര്‍ ബി. എന്നിവര്‍ സമ്മാനദാന ചടങ്ങില്‍ സംസാരിച്ചു.
0 Comments