Breaking...

9/recent/ticker-posts

Header Ads Widget

എട്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കി വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം നടന്നു



ഏഴാച്ചേരി പെരികിലമലയില്‍ ഫ്രാന്‍സീസ് ജോസഫ് ഭാര്യ പരേതയായ ഏലിയാമ്മ ജോസഫിന്റെ പേരില്‍ എട്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കി വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം പാലാ രൂപത പ്രോട്ടോ സിഞ്ചലൂസ്  റവ ഡോ. ജോസഫ് തടത്തില്‍. നിര്‍വഹിച്ചു. ഒരു ബന്ധവും പരിചയവുമില്ലാത്തവര്‍ക്ക് കിടപ്പാടം ഒരുക്കിക്കൊടുക്കുക എന്ന നന്‍മ മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സീസ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബിനോയ് ജോസഫ്, ലാലച്ചന്‍ ചെട്ടിയാകുന്നേല്‍, സാജു അലക്സ്, റ്റി.എന്‍. സുകുമാരന്‍ നായര്‍, റെജിമോന്‍ സിറിയക്, അജോ തൂണുങ്കല്‍, സോജന്‍ കാവളക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഏലിയാമ്മ ജോസഫിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂലൈ 29 ന് ഗൃഹപ്രവേശനം നടത്തക്കത്ത വിധത്തിലാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. ഫ്രാന്‍സീസ് ജോസഫിന്റെ വീടിനോട് ചേര്‍ന്നുള്ള അരയേക്കറോളം സ്ഥലത്താണ് എട്ട് വീടുകള്‍ പണിതുയര്‍ത്തുന്നത്. ഇടുക്കി സ്വദേശി വി.റ്റി. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം.




Post a Comment

0 Comments