ഹോട്ടല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. സംക്രാന്തിയിലെ ഹോട്ടലില്‍ നിന്നും കുഴിമന്തി വാങ്ങിയ നഴ്‌സ് ഭക്ഷ്യ വിഷബാധയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വിഭാഗം പരിശോധനകള്‍ ശക്തമാക്കി. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനയെന്നും ആക്ഷേപമുയരുന്നു.
0 Comments