ഹോട്ടലുകളില്‍ നിന്നും പാഴ്‌സല്‍ വിതരണത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. എത്രസമയത്തിനുള്ളില്‍ കഴിക്കണമെന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകളില്ലാത്ത ഭക്ഷണപാഴ്‌സലുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഹൈ റിസ്‌ക് ഹോട്ട് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണം 2 മണിക്കൂറിനുള്ളില്‍ കഴിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഇറച്ചി, മുട്ട, മീന്‍, പാല്‍ എന്നിവ ഉപയോഗിച്ച തയാറാക്കിയ ഭക്ഷണം പാകം ചെയ്തവയാണെങ്കില്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. വേവിക്കാത്തവ മൈനസ് 5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാനുമാണ് നിര്‍ദേശം. സന്നദ്ധ സംഘടനകള്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന പൊതിച്ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണത്തിനും ഉത്തരവ് ബാധകമാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.
0 Comments