ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 138-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും മുതിര്‍ന്ന നേതാക്കളെ ആദരിക്കലും മരങ്ങാട്ടുപിള്ളിയില്‍ നടന്നു. ഉഴവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് എസ്. സി കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം DCC പ്രസിഡന്റ് നാട്ടകം സൂരേഷ് ഉദ്ഘാടനം ചെയ്തു. KPCC ജനറല്‍ സെക്രട്ടറി അഡ്വ D സുഗതന്‍ ഇന്ത്യയും ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. KPCC എക്‌സിക്യട്ടീവ് കമ്മറ്റിയംഗം അഡ്വ ജാന്‍സ് കുന്നപ്പള്ളി, DCC വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, KSU ജില്ലാ പ്രസിഡന്റ ജോര്‍ജ് പയസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് V.K സുരേന്ദ്രന്‍, ബ്ലോക് കോണ്‍ഗ്രസ് കമ്മറ്റിയംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments