ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സന്ദേശവുമായി മുത്തോലി ഗ്രാമ പഞ്ചായത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജിന്റെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ലാഷ് മോബുകള്‍ സംഘടിപ്പിച്ചു. കടപ്പാട്ടൂര്‍ അമ്പലം ജംഗ്ഷനില്‍ ഫ്‌ലാഷ് മോബ് അവതരണപരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് രണ്‍ജിത് ജി മീനാ ഭവന്‍ നിര്‍വ്വഹിച്ചു. മെമ്പര്‍ സി.എസ്.സിജുമോന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മെമ്പര്‍മാരായ എന്‍.കെ.ശശികുമാര്‍ , ആര്യാ സബിന്‍, ഷീബാ റാണി, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജല്‍ ജീവന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ , പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ ഉല്ലാസ് സി.എസ്, ജിന്‍സി ജോസ് , പി.ജി. ഗോപാലകൃഷ്ണന്‍, മാത്തുക്കുട്ടി മാത്യു ചേന്നാട്ട്, ബാബു കണ്ടത്തില്‍, റ്റി.ആര്‍. നരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ആണ്ടൂര്‍ കവല, മുത്തോലി കവല, പുലിയന്നൂര്‍ വായനശാല തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ബി.വി.എം. കോളജിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
0 Comments