കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്നും കര്‍ഷകപക്ഷ നിലപാടാണ് പാര്‍ട്ടിക്ക് എന്നും എപ്പോഴും ഉള്ളതെന്നും കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി. പറഞ്ഞു. എല്‍.ഡി.എഫ് നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പാര്‍ട്ടി ഇടപെടല്‍ കര്‍ഷകരോട് വിശദീകരിക്കുവാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം ഭവന സന്ദര്‍ശന പരിപാടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, ജോസ് ടോം, ബേബി ഉഴുത്തുവാല്‍, ജോര്‍ജ്കുട്ടി ആഗസ്തി, സണ്ണി തെക്കേടം, സണ്ണി പാറപ്പറമ്പന്‍, സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments