Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ടും, കേരള കോണ്‍ഗ്രസ് (എം) നേതാവുമായിരുന്ന ജോസ് പാലമറ്റം നിര്യാതനായി



മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ടും, കേരള കോണ്‍ഗ്രസ് (എം) നേതാവുമായിരുന്ന ജോസ് പാലമറ്റം നിര്യാതനായി. 71 വയസ്സായിരുന്നു.  മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മീനച്ചില്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍, മുത്തോലി ക്ഷീരോല്‍പാദന സംഘം സ്ഥാപക സെക്രട്ടറി, പന്തത്തല - വെള്ളിയേപ്പിള്ളി ചെറുകിട കര്‍ഷക യൂണിയന്‍ പ്രസിഡണ്ട്, മുത്തോലി റബ്ബര്‍ ഉല്‍പാദക സംഘം പ്രസിഡണ്ട് എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. ദീപിക ദിനപത്രത്തിലും മുന്‍ മന്ത്രി കെ.എം. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു. കേരള ലോട്ടറി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍, ബി.എസ്.എന്‍.എല്‍ കോട്ടയം ഉപദേശക സമിതി എന്നിവയില്‍ അംഗവുമായിരുന്നു. കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം മുന്‍ സെക്രട്ടറിയും, സംസ്ഥാന സമിതി അംഗവുമായിരുന്നു. സംസ്‌ക്കാര കര്‍മങ്ങള്‍ ബുധനാഴ്ച രാവിലെ 11ന് മുത്തോലി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.




Post a Comment

0 Comments