Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒപ്പ് ശേഖരണം സംഘടിപ്പിച്ചു



കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ   ആഭിമുഖ്യത്തില്‍ കെ റെയില്‍  പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. കെ റെയില്‍ വേണ്ടാ കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ബഹുജന ഒപ്പുശേഖരണം നഗരസഭ അധ്യക്ഷ  ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  കേരള കോണ്‍ഗ്രസ് ഉനതാധികാരസമിതി അംഗം പ്രിന്‍സ് ലൂക്കോസ്,  പദ്ധതി മൂലം സംസ്ഥാന നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും വിശദീകരിച്ചു. സമര സമിതി നേതാക്കളായ രാജീവ്, മിനി കെ.ഫിലിപ്പ്,ആശ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments