Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ശ്രീ ശാരദ ക്ഷേത്രത്തില്‍ നടന്ന പകല്‍ പൂരം ഭക്തിസാന്ദ്രമായി



മകരസംക്രമ മഹോത്സവത്തോടനുബന്ധിച്ച് കല്ലറ ശ്രീ ശാരദ ക്ഷേത്രത്തില്‍ നടന്ന പകല്‍ പൂരം ഭക്തിസാന്ദ്രമായി. പാണ്ടിമേളവും, ആലവട്ടവും, വെഞ്ചാമരവും, മുത്തുക്കുടകളും,  മയിലാട്ടവുമെല്ലാം ചേര്‍ന്ന് ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ഭക്തസഹസ്രങ്ങള്‍ നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് 9 ഗജവീരന്മാരാണ് പകല്‍ പൂരത്തില്‍ അണിനിരന്നത്.  കല്ലറയുടെ ദേശീയ ഉത്സവമായി കല്ലറ പൂരം മാറി. തിരുവമ്പാടി ചന്ദ്രശേഖരന്‍ കല്ലറ ശ്രീ ശാരദാദേവിയുടെ പൊന്‍ തിടമ്പേറ്റി. ഉഷശ്രീ ശങ്കരന്‍കുട്ടി, മധുര പുരം കണ്ണന്‍, മീനാട് വിനായകന്‍, വേണാട്ടുമറ്റം ശ്രീകുമാര്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, തോട്ടക്കാട്ട് വിനായകന്‍, പരിമണം വിഷ്ണു, വേണാട് ആദി കേശവന്‍ ഗജവീരന്മാരാണ് പകല്‍ പൂരത്തില്‍ അണിനിരന്നത്. ചൊവ്വല്ലൂര്‍ മോഹനവാര്യരും 55 ല്‍ പരം കലാകാരന്മാരും അണിനിരന്ന പാണ്ടിമേളം  പകല്‍ പൂരത്തിന് മേള പ്രപഞ്ചം തീര്‍ത്തു. ക്ഷേത്രം തന്ത്രി രാജേഷ് തന്ത്രികള്‍, മേല്‍ശാന്തി അജിത്ത് പാണാവള്ളി തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രം  ഭാരവാഹികളായ മനോജ് പി കെ, രതീഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments