ഫോട്ടോഗ്രാഫി രംഗത്തെ അതുല്യ പ്രതിഭയും, പാലായിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന സാംസണ്‍ അപ്പച്ചന്‍ എന്നറിയപ്പെട്ടിരുന്ന കണ്ടത്തില്‍ ദേവസ്യ അനുസ്മരണ സമ്മേളനം നടന്നു. പാലാ SNDP ഹാളില്‍ നടന്ന സമ്മേളനം മാണി സി കാപ്പന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. സാംസണ്‍ അപ്പച്ചന്‍ എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ഒരു പാലാക്കാരന്റെ ഹൃദയത്തുടിപ്പുകള്‍ എന്ന പുസ്തകതിന്റെ പ്രകാശനവും എം.എല്‍എ നിര്‍വഹിച്ചു യോഗത്തില്‍ നഗരസഭാംഗം പ്രിന്‍സ് വി.സി അധ്യക്ഷനായിരുന്നു. നഗരസഭാംഗം ലീന സണ്ണി, മിനി പ്രിന്‍സ്, സാബു എബ്രഹാം, അഡ്വ. ജോബി കുറ്റിക്കാട്, അനില്‍ പതുപ്പള്ളില്‍, ജയിംസ് ചെറുവള്ളി തുടങ്ങിയ പ്രസംഗിച്ചു.
0 Comments