Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികള്‍ക്ക് സ്വയം സുരക്ഷ പ്രതിരോധ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി



ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയിലെ മൂന്ന്  വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സ്വയം സുരക്ഷ പ്രതിരോധ പരിശീലനം നല്‍കുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചു. പുന്നത്തറ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐ, പേരൂര്‍ ജെ.ബി.എല്‍.പി സ്‌കൂള്‍  എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടമായി പരിശീലനം നല്‍കുന്നത്. ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷനിലെ  അംഗങ്ങളാണ് കുട്ടികള്‍ക്ക് കരാട്ടെയില്‍ മൂന്നു മാസത്തെ പരിശീലനം നല്‍കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം  മൂന്ന്  മണിക്കൂര്‍ വീതമാണ് പരിശീലനം. പേരൂര്‍ ജെ.ബി.എല്‍പി സ്‌കൂളില്‍ പരിശീലന കളരി, നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്. ബീന അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ചാവറ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിബീഷ്, ബിനോയ് ചെറിയാന്‍, എ.ഇ.ഒ ശ്രീജ പി ഗോപാല്‍, ഹെഡ്മിസ്ട്രസ് ആന്‍സമ്മ ജോസഫ്, ഏറ്റുമാനൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എം. ക്ലമെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്‍സായി റ്റിറ്റോ. കെ  സണ്ണിയുടെ നേതൃത്വത്തില്‍ സൂര്യകിരണ്‍, വിഷ്ണു വിനോദ് എന്നിവരാണ് പരിശീലനം നല്‍കുന്നത്.പദ്ധതിക്കായി 2 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. പരിശീലന ദിനങ്ങളില്‍ ഭക്ഷണ ക്രമീകരണവും ഏര്‍പ്പെടുത്തും.




Post a Comment

0 Comments