കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളങ്ങളില്‍ വ്യാപകമായി മായം കലര്‍ത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വളങ്ങളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കേരള കര്‍ഷക സംഘം മരങ്ങാട്ടുപിള്ളി മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജൈവവളത്തിന്റെ ഗണത്തില്‍ വന്‍കിട സ്വകാര്യ കമ്പനികള്‍ വിതരണം ചെയ്യുന്ന സ്റ്റെറാമീല്‍ വളത്തിലും മറ്റും പഴയ ടയര്‍, പ്‌ളാറ്റിക്ക്, റബ്ബര്‍ ട്യൂബ് കഷണങ്ങളാണ് വ്യാപകമായി ചേര്‍ക്കുന്നത്. ഒരുവശത്ത് റബ്ബര്‍, പ്‌ളാസ്റ്റിക്ക് മാലിന്യങ്ങള്‍ തൊടികളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ മറുവശത്ത് 31 രൂപാ വരെ കിലോയ്ക്ക് വില നല്‍കി ഇത്തരം പാഴ്‌വസ്തുക്കള്‍ അടങ്ങിയ വളം കൃഷിയിടങ്ങളില്‍ വിതറി മണ്ണുകൂടി മലീമസമാക്കേണ്ടി വരുന്ന സ്ഥിതിയാണ് കര്‍ഷകരുടേതെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ഷകസംഘം ജില്ലാ കമ്മറ്റിയംഗം ആര്‍.ടി. മധുസൂദനന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈ പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന്‍ പ്രമേയം അവതരിപ്പിച്ചു..സ്റ്റെറാമീല്‍, എല്ലുപൊടി തുടങ്ങിയവയ്ക്ക് ഫലപ്രദമായ പരിശോധനയില്ലാത്തതു മുതലെടുത്ത് എല്ലുപൊടിയിലും വേപ്പിന്‍ പിണ്ണാക്കിലും കാപ്പിത്തൊണ്ട്, അറക്കപ്പൊടി തുടങ്ങിയവയും ചേര്‍ക്കുന്നു. കൃഷിയില്‍ പൊതുവെ നഷ്ടം നേരിടുന്ന കര്‍ഷകരോട്, വളം നിര്‍മ്മാതാക്കള്‍ കാണിക്കുന്ന ഇത്തരം വഞ്ചനയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്നതുകൂടി പരിശോധിക്കണം.മേഖലാ പ്രസിഡന്റ് കെ.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.തുളസീദാസ് , ഉഷാ ഹരിദാസ്, ടി.എന്‍. ജയന്‍, വി.എ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments