Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി താഴത്തുപള്ളിയില്‍ ദര്‍ശന തിരുനാളിന് കൊടിയേറി



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിന് കൊടിയേറി. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ കൊടിയറ്റു കര്‍മ്മം നിര്‍വഹിച്ചു.  14 ന് വൈകുന്നേരം 4.45 ന് തിരുനാള്‍ റാസയ്ക്ക് ഫാ ജോസഫ് പുരയിടത്തില്‍, ഫാ കുര്യാക്കോസ് വട്ടമുകളേല്‍, ഫാ ജോസഫ് പള്ളക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ ജോസഫ് അരഞ്ഞാണിപുത്തന്‍പുര സന്ദേശം നല്കും. 15 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്കും ലദീഞ്ഞിനും  ഫാ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ നേതൃത്വം നല്കും. വൈകൂന്നേരം അഞ്ചിന്  ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. സമാപനദിനമായ 16 ന് രാവിലെ ആറിന് പഴയപള്ളിയില്‍ ഇടവകയിലെ പരേതര്‍ക്കായി വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശനവും നടക്കും.




Post a Comment

0 Comments