കെഎസ്ഇബി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെഎസ്ഇബി ലിമിറ്റഡിനും ഉപഭോക്താക്കള്‍ക്കും കോടികളുടെ ബാധ്യത വരുത്തുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിക്കുക, മീറ്റര്‍ റീഡര്‍മാരെ നിയമിക്കുക, കുടിശ്ശിക ഡിഎ അനുവദിക്കുക, തടഞ്ഞുവച്ച ലീവ് സറണ്ടര്‍ അനുവദിക്കുക, ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരെ നിയമിക്കുക, ക്യാഷര്‍മാരെ നിയമിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ ധര്‍ണ. പാലാ കെഎസ്ഇബി ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. കെ ഇ ഇ സി പാലാ ഡിവിഷണല്‍ സെക്രട്ടറി നിസാമുദ്ദീന്‍ പി കെ അധ്യക്ഷനായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി സുനില്‍കുമാര്‍ വിഷയ അവതരണം നടത്തി. ഷിബു ബി നായര്‍, ജില്ലാ കമ്മിറ്റിയംഗം മുഹ്‌സിന്‍ പി എം, പാലാ ഡിവിഷന്‍ പ്രസിഡന്റ് താഹ കെ എം, സെയ്നാലുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments