Breaking...

9/recent/ticker-posts

Header Ads Widget

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചും താരങ്ങളും പാലായില്‍



വോളി ബോള്‍ പ്രേമികള്‍ക്ക് ആവേശക്കാഴ്ചകളൊരുക്കി സെന്റ് തോമസ് കോളജില്‍ ഫ്യൂച്ചര്‍ സ്ട്രക്കേഴ്‌സ് ഇന്റര്‍ കൊളജിയറ്റ് വോളി ബോള്‍ ടൂര്‍ണമെന്റ്. രണ്ടാം ദിവസത്തെ കളികള്‍ക്ക് ആവേശം പകര്‍ന്ന്  കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച്, ബ്ലാസ്റ്റേഴ്‌സിന്റെ  മുഖ്യതാരം അഡ്രിയന്‍ ലൂണാ, മുന്നേറ്റ നിര താരം രാഹുല്‍ കെ പി എന്നിവര്‍ പാലാ സെന്റ് തോമസ് കോളേജില്‍ എത്തി. ഇന്ത്യന്‍ പ്രൈം വോളി ടീം കൊച്ചി ബ്ലൂ സ്‌പൈക്കേസും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ഫ്യൂച്ചര്‍ സ്‌പൈക്കേഴ്‌സ് ഓള്‍ കേരള ഇന്റര്‍ കൊളീജിയറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഭാവി താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും  കാണികള്‍ക്ക് ഉത്തേജനം പകരുന്നതിനും ആണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ എത്തിയത്. നാലുമണിക്ക് നടന്ന മത്സരത്തില്‍ ഇവര്‍ അതിഥികള്‍ ആയിരുന്നു.




Post a Comment

0 Comments