കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ക്രിസ്മസ് പുതുവത്സര ആഘോഷവും ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനവും നടന്നു. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ലയണ്‍ ജിജിമോന്‍ ജോണ്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്ട് 318 B ഗവര്‍ണര്‍ MJF ലയണ്‍ ഡോ സണ്ണി വി സഖറിയ ക്രിസ്മസ് സന്ദേശം നല്‍കി മുഖ്യഭാഷണം നടത്തി. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ഉണ്ണി കുളപ്പുറം, വിന്‍സന്റ് മാടവന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ടോമി ലൂക്കോസ് കേണല്‍ ത്രേ്യസ്യാമ്മ സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments