Breaking...

9/recent/ticker-posts

Header Ads Widget

പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.



പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ വടുതലപ്പടി, പാറക്കാട്ടുവീട്ടില്‍ ഗീരിഷ് കുമാര്‍. ജി  (52) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കിടങ്ങൂര്‍ സെന്റ്. മേരീസ് പള്ളി പരിസരത്ത് അടിപിടി കൂടുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു,ഇതിനിടയില്‍ ഇയാള്‍ പോലീസ് ജീപ്പിന്റെ ബോണറ്റ് തല്ലി തകര്‍ക്കുകയും ചെയ്തു.ഇത് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു കെ.ആര്‍, എസ്.ഐ. പത്രോസ് കെ.വി, സി.പി.ഒ മാരായ ജോസ് ചന്ദര്‍, അനൂപ് സി.ജി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments