Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ നടന്നു



കിടങ്ങൂര്‍ പുഴയോരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ നടന്നു. സംഗീതവും നൃത്തവും കലാ മത്സരങ്ങളുമായാണ് കുടുംബ സംഗമസന്ധ്യ സംഘടിപ്പിച്ചത്. മലമേല്‍ ഇല്ലത്ത് നടന്ന സൗഹൃദ സംഗമം ക്രിസ്മസ് കേക്ക് മുറിച്ചു മധുരം പങ്കുവച്ചാണ് ആരംഭിച്ചത്. ലുലു ബ്യൂട്ടി ക്വീന്‍ 2022 ആയി തെരഞ്ഞടുക്കപ്പെട്ട ഹര്‍ഷ ശ്രീകാന്ത് രക്ഷകര്‍ത്താക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ച് സംസാരിച്ചു. ലളിതഗാനം, നൃത്തം, കവിത, തിരുവാതിര തുടങ്ങിയ പരിപാടികള്‍ പുഴയോരം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നായര്‍    സെക്രട്ടറി Kv കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments