കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കമായി. പതാക വന്ദനം, തിരുനാള്‍ വേസ്പര, ജപമാല പ്രദക്ഷിണം എന്നിവ നടന്നു. ടൗണ്‍ കുരിശു പള്ളിയിലേക്കുള്ള ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ പ്രാര്‍ത്ഥനകളോടെ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. ജനുവരി 8 ന് പ്രധാന തിരുനാളാഘോഷം നടക്കും.
0 Comments