കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മകരമാസത്തിലെ ഷഷ്ഠി ഭക്തിപുരസ്സരം ആഘോഷിച്ചു. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഗണപതി ഹോമത്തിനും പതിവു പൂജകള്‍ക്കും ശേഷം ഷഷ്ഠിവ്രതത്തോടനുബന്ധിച്ചുള്ള പാല്‍, പഞ്ചാമൃത അഭിഷേകങ്ങള്‍ നടന്നു. ഉച്ചയ്ക്ക് 12ന് ഷഷ്ഠി പൂജ നടന്നു. സുബഹ്‌മണ്യസ്വാമിയുടെ അനുഗ്രഹം തേടി നിരവധി ഭക്തരെത്തി. വെള്ള നിവേദ്യം, കടുംപായസം, പഞ്ചാമൃതം, ത്രിമധുരം തുടങ്ങി നിവേദ്യ വസ്തുക്കള്‍ രാവിലെ മുതല്‍ ഭക്തര്‍ക്ക് ലഭ്യമാക്കിയിരുന്നു. ദേവസ്വം മാനേജര്‍ എന്‍.പി.ശ്യാംകുമാര്‍ നമ്പൂതിരി , സെക്രട്ടറി ശ്രീജിത് കെ. നമ്പൂതിരി , അസിസ്റ്റന്റ് മാനേജര്‍ എസ്. നാരായണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഷഷ്ഠി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങളും ക്രമീകരണ ങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
0 Comments