Breaking...

9/recent/ticker-posts

Header Ads Widget

കിഡ്‌സ് അത്‌ലറ്റിക്‌സ് സെമിനാര്‍ സംഘടിപ്പിച്ചു



പാലാ അല്‍ഫോണ്‍സാ കോളേജും ജില്ലാ അത്‌ലറ്റിക് അസോസിയേഷനും സംസ്ഥാന അത്‌ലറ്റിക്  അസോസിയേഷനും ചേര്‍ന്ന് കിഡ്‌സ് അത്‌ലറ്റിക്‌സ് സെമിനാര്‍ സംഘടിപ്പിച്ചു. പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്ന സെമിനാറിന്റെ ഉത്ഘാടനം കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സിസ്റ്റര്‍ റെജിനാമ്മ ജോസഫ് നിര്‍വഹിച്ചു. ഫാദര്‍ ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി.സി അലക്‌സ് , ജോര്‍ജ് ഷൈന്‍ , ജോര്‍ജ് ജോണ്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ഡോ തങ്കച്ചന്‍ മാത്യു, ഫാ.ഡോ ഷാജി ജോണ്‍, വി.സി അലക്‌സ്, റോയി സക്കറിയ, ജോര്‍ജ് എമ്മാനുവല്‍, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളില്‍ അത്‌ലറ്റിക്‌സില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനും കായിക അഭിരുചി വളര്‍ത്തുന്നതിനുമായാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് സെമിനാര്‍ സംഘടിപ്പിച്ചത്.  സെമിനാറില്‍ ജില്ലയിലെ സ്‌കൂള്‍, കോളേജ് കായിക അധ്യാപകര്‍, കായിക പ്രേമികള്‍ തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍, ടെക്‌നിക്കല്‍ ഒഫിഷ്യല്‍സ് കോച്ചസ് എന്നിവര്‍ ആണ് ക്ലാസുകള്‍ നയിച്ചത്.




Post a Comment

0 Comments