കോട്ടയം ജില്ല അത്‌ലറ്റിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് അത്‌ലറ്റിക് മീറ്റ് പാലാ അല്‍ഫോന്‍സാ കോളേജ് സ്റ്റേഡിയത്തില്‍ നടന്നു. കോട്ടയം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന 5 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്തു. ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് കായിക അഭിരുചി വളര്‍ത്തുന്നതിനും ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്നതും ആണ് മേളയുടെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങില്‍ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ റെജീനാമ്മ ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സര്‍ ഫാദര്‍ ജോസ് പുലവേലില്‍ അധ്യക്ഷത വഹിച്ചു. പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍, ചിറക്കടവ് പഞ്ചായത്ത് ടീം, സെന്‍ പീറ്റേഴ്‌സ് സ്‌കൂള്‍ കുറുമ്പനാടം, സെന്റ് ആന്റണീസ് സ്‌കൂള്‍ മുത്തോലി എന്നീ ടീമുകള്‍ വിവിധ ഗ്രൂപ്പുകളില്‍ ജേതാക്കളായി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ഡോക്ടര്‍ തങ്കച്ചന്‍ മാത്യു, വിപിന്‍ ഫ്രാന്‍സ്, ഡോ. സിനി തോമസ്, റോഷന്‍ ഐസക് ജോണ്‍, പൊന്നി ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈ മാസം 25 ആം തീയതി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടക്കുന്ന സംസ്ഥാന കിഡ്‌സ് അത്‌ലറ്റിക് മീറ്റിലേക്ക് 48 പേര്‍ അടങ്ങുന്ന കോട്ടയം ജില്ലാ ടീമിനെ തെരഞ്ഞെടുത്തു.
0 Comments