Breaking...

9/recent/ticker-posts

Header Ads Widget

വന്യമൃഗ ആക്രമണം തടയാന്‍ നടപടി വേണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ



വന്യമൃഗങ്ങളടെ ആക്രമണം തടയാന്‍ നടപടി വേണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടു. കാട്ടാന, കാട്ടുപോത്ത് ,പുലി, കടുവ, കാട്ടുപന്നി എന്നിവയെല്ലാം നാട്ടിലിറങ്ങി മനുഷ്യരെ അകമിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുകയാണ്. വന്‍തോതില്‍ കൃഷികള്‍ നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. പത്തു വര്‍ഷത്തിനിടയില്‍ ആയിരത്തോളം മനുഷ്യര്‍ക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ആവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അവ നാട്ടിലിറങ്ങി ജനങ്ങളെ ശല്യപ്പെടുത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി വേണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ചാമുണ്ണി ആവശ്യപ്പെട്ടു. ശല്യമുണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടിച്ച് കാടുകയറ്റി വിട്ടുകയോ അവയെ വധിച്ച് ശല്യമൊഴിവാക്കുകയോ വേണം. ഇതിനാവശ്യമായ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. വന്യ ജീവി അക്രമം മൂലമുണ്ടാകുന്ന ആള്‍നാശത്തിനും കൃഷി നാശത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ജീവന്‍ നഷ്ടപ്പെടുന്നവരുടെ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കിസാന്‍ സഭ ആവശ്യപെട്ടു. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍   വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, ഇ.എന്‍ ദാസപ്പന്‍    അഡ്വ.തോമസ് വി.റ്റി, അഡ്വ പി.എസ് സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments