Breaking...

9/recent/ticker-posts

Header Ads Widget

ഗ്യാസ് സിലിണ്ടര്‍ കയറ്റിയെത്തിയ മിനി ലോറിയും, കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്.



ഗ്യാസ് സിലിണ്ടര്‍ കയറ്റിയെത്തിയ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക്  പരിക്ക്. പാലാ-തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ ഗ്യാസ് സിലിണ്ടറുകളുമായെത്തിയ മിനിലോറിയും, കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ലീന തിയറ്ററിനു സമീപം 2 മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ചിരുന്ന തൊടുപുഴ സ്വദേശി ഷിജോ ജോസഫും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കുട്ടികളടക്കം 4 പേരെയും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. രാമപുരം പോലീസും, ഹൈവേ പോലീസും സ്ഥലത്തെത്തി.





Post a Comment

0 Comments