Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ തീപിടുത്തം.



കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ തീപിടുത്തം. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ ലക്ച്ചറല്‍ ഹാളിലാണ് തീപിടുത്തമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററുടേയും അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ് റൂമിലെ സ്‌റ്റൈബിലൈസറിനാണ് തീപിടുത്തമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞു പോയതിനാല്‍ അപകടം ഒഴിവായി. വിവരം അറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരായ സതീഷ് കെ ഡി, എസ്.എസ് മഹേഷ്, എം.പി പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോന്‍സി ചെറിയാന്‍ എന്നിവര്‍ ഓടിയെത്തി വിവിധ വാര്‍ഡുകളില്‍ സൂക്ഷിച്ചിരുന്ന അഗ്‌നിശമനോപകരണം എടുത്തു കൊണ്ട് വന്ന് തീ അണയ്ക്കുകയായിരുന്നു. ഷോട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണം. എന്നാല്‍ ബുധനാഴ്ച ക്ലാസിനു ശേഷം വ്യാഴാഴ്ച അവധി ആയിരുന്നു. ക്ലാസ് കഴിഞ്ഞ ശേഷം ശീതീകരണ ഉപകരണ ഓഫ് ചെയ്യാതിരുന്നതിനാല്‍ ഉപകരണം ചൂടായതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് പറയപ്പെടുന്നു.




Post a Comment

0 Comments