Breaking...

9/recent/ticker-posts

Header Ads Widget

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം 12ന് നടക്കും



കൊഴുവനാല്‍ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം 12ന് നടക്കും. കൊഴുവനാല്‍ ടൗണില്‍ മാണി സി കാപ്പന്റെ അധ്യക്ഷതയില്‍  ചേരുന്ന യോഗത്തില്‍ വച്ച് സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഒരു കോടി 35 ലക്ഷം രൂപയുടെ പദ്ധതികള്‍ നാടിനു സമര്‍പ്പിക്കും. വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിര്‍വഹിക്കും. ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. തോടനാല്‍  ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം , തോടനാല്‍ കൃഷി സബ് സെന്റര്‍  ഉദ്ഘാടനം, ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായുളള വിവിധ കുടിവെളള പദ്ധതികളുടെ പുനര്‍സമര്‍പ്പണം, മേവട ജലവിതരണ പദ്ധതിയുടെ മൂരിപ്പാറക്കുന്നു വാട്ടര്‍ ടാങ്ക് ഉദ്ഘാടനം, കെഴുവന്‍കുളം വനിതാ ഫിറ്റ്‌നസ് സെന്റര്‍ ഉദ്ഘാടനം, പകല്‍ വീട്, കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.




Post a Comment

0 Comments