Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി



ഇലക്ട്രിസിറ്റി  എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി തൊഴിലാളികള്‍ പാലാ കെഎസ്ഇബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൊതു മേഖലയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ.  CITU പാലാ ഏരിയ സെക്രട്ടറി  റ്റി ആര്‍  വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്‌സ് സംസ്ഥാന ഭാരവാഹി കുര്യന്‍ സെബാസ്റ്റ്യന്‍ വിഷയവതരണം നടത്തി.  വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ മൈക്കിള്‍ അധ്യക്ഷനായിരുന്നു. CITU ജില്ലാ കമ്മിറ്റി അംഗം പി വി പ്രദീപ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി ബോബി തോമസ്, ഓഫീസര്‍ഴ്സ് അസോസിയേഷന്‍ ഭാരവാഹി എ എം ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments