Breaking...

9/recent/ticker-posts

Header Ads Widget

കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു.



കുടക്കച്ചിറ സെന്റ് ജോസഫ്‌സ്  ഹൈസ്‌ക്കൂളിന്റെ 75-ാം  വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. സൗഹൃദങ്ങള്‍ പുതുക്കിയും, കലാപരിപാടികള്‍ അവതരിപ്പിച്ചും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഗമം അവിസ്മരണീയമാക്കി. 1948 മുതല്‍ വിവിധ ബാച്ചുകളില്‍ പഠിച്ച 200 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഒത്തു ചേര്‍ന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബസമേതമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എത്തിയത്. ളാലം ബ്ലോക്ക് പ്രസിഡന്റ് റാണി ജോസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ജോബി വട്ടക്കുന്നേല്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കരൂര്‍ പഞ്ചായത്ത് മെമ്പര്‍ സാജു വെട്ടത്തേട്ട് അദ്ധ്യക്ഷനായിരുന്നു. മാനേജര്‍ ഫാ.മാത്യു കാലായില്‍, ഹെഡ്മിസ്ട്രസ് ലൈസമ്മ തോമസ്, ഫിലിപ്പ് കുഴി കുളം, ഡേവിഡ് കൊല്ലാനിക്കല്‍, അബ്രാഹം അയിരാറ്റിപ്പടവില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.




Post a Comment

0 Comments