കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് രാവിലെ അഷ്ടാഭിഷേകം നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശരണം വിളികളുമായി നൂറുകണക്കിന് ഭക്തര്‍ ദര്‍ശനം നടത്തി. ഓട്ടന്‍ തുള്ളല്‍, പ്രസാദമൂട്ട് എന്നിവയും നടന്നു. വൈകീട്ട് മകര സംക്രമ ദീപാരാധന ഭക്തിനിര്‍ഭരമായി. കലാപീഠം രതീഷും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. ബാലാജി ശ്രീകുമാര്‍ വാര്യരുടെ നേതൃത്വത്തില്‍ വാദ്യകല അഭ്യസിക്കുന്ന കുട്ടികള്‍ പങ്കെടുത്ത ചെണ്ടമേളവും നടന്നു. കലാവേദിയില്‍ സംഗീത സദസ്സ്, നാടകം എന്നിവയും നടന്നു.
0 Comments