Breaking...

9/recent/ticker-posts

Header Ads Widget

"കുരുക്ക് " ഷോര്‍ട്ട് ഫിലിം ശ്രദ്ധയാകര്‍ഷിക്കുന്നു



ലഹരിയുടെയും മൊബൈല്‍ ഫോണിന്റെയും അമിതോപയോഗം യുവതലമുറയ്ക്ക് കുരുക്കായി മാറുന്നുവെന്ന സമകാലീന യാഥാര്‍ത്ഥ്യങ്ങളുടെ ചിത്രീകരണം കുരുക്ക് എന്ന ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നു. വെളിയന്നൂര്‍ വന്ദേ മാതരം വി.എച്ച്.എസ്.എസിലെ ലെ എന്‍.എസ്.എസ് യൂണിറ്റിന്റെ കുര്യനാട് സെന്റ് ആന്‍സ് സ്‌കൂളില്‍ നടന്ന  ക്യാമ്പിനോടനുബന്ധിച്ചാണ് ഷോര്‍ട്ട് ഫിലിമിന്റെ ആശയ രൂപീകരണം മുതല്‍ ആവിഷ്‌കാരം വരെ നടന്നത്. കുരുക്കിന്റെ സ്‌ക്രിപ്റ്റും സംവിധാനവും രഞ്ജീഷ് ജി യും, സോജി മാത്യുവും ചേര്‍ന്നാണ് നിര്‍വഹിച്ചത്. വിദ്യാര്‍ത്ഥികള്‍ കഥാപാത്രങ്ങളായും, ഛായാഗ്രാഹകരായും, എഡിറ്റേഴ്‌സായും മാറിയപ്പോള്‍ പരിമിതമായ സമയത്തിനുള്ളില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന, ആസ്വാദക ശ്രദ്ധ നേടുന്ന ലഘുചിത്രമായി മാറുകയായിരുന്നു കുരുക്ക്.




Post a Comment

0 Comments