ളാലം മഹാദേവ ക്ഷേത്രത്തില്‍ എട്ടാം ഉത്സവ ദിവസമായ ബുധനാഴ്ച ഉത്സവബലി ദര്‍ശനം നടന്നു. ചൊവ്വാഴ്ച നടന്ന എട്ടങ്ങാടി സമര്‍പ്പണം ഭക്തിനിര്‍ഭരമായി. SNDP യോഗം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തിലാണ് എട്ടങ്ങാടി സമര്‍പ്പണം നടന്നത്. വ്യാഴാഴ്ച മകയിരം തിരുവാതിര വഴിപാടിനും മെഗാ തിരുവാതിരയ്ക്കും മുന്നോടിയായണ് എട്ടങ്ങാടി വിഭവ സമര്‍പ്പണം നടന്നത്. ശാഖായോഗം പ്രസിഡന്റ് അനില്‍ പതുപ്പള്ളില്‍, വൈസ് പ്രസിഡന്റ് നാരായണന്‍ കുട്ടി അരുണ്‍ നിവാസ്, സെക്രട്ടറി ബിന്ദു സജി കുമാര്‍ തുടങ്ങിയവര്‍ എട്ടങ്ങാടി സമര്‍പ്പണ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പരമേശ്വരന്‍ നായര്‍ പുത്തൂര്‍, അഡ്വ. രാജേഷ് പല്ലാട്ട്, ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസര്‍ VB രാജീവ് എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു. തിരുവരങ്ങില്‍ രാജേഷ് ചേര്‍ത്തലയും സംഘവും ഫ്‌ളൂട്ട്ഫ്യൂഷന്‍ അവതരിപ്പിച്ചു. ഹിറ്റ് ഗാനങ്ങള്‍ വാദ്യവൃന്ദത്തിന്റെ അകമ്പടിയോടെ ഓടക്കുഴലില്‍ വായിച്ചത് ക്ഷേത്രാങ്കണത്തിലെത്തിയ ഭക്തജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
0 Comments