ളാലം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളുടെ ആറാം ഉത്സവ ദിവസമായ തിങ്കളാഴ്ച രാവിലെ ഉത്സവബലി ദര്‍ശനം നടന്നു. തിരുവരങ്ങില്‍ ആദിത്യന്‍ സി വിനോദ് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു. വൈകീട്ട് അമ്പലപ്പുറത്ത് ഭഗവതിയുടെ എഴുന്നള്ളിപ്പും നടന്നു ഏഴാം ഉത്സവ ദിവസമായ ചൊവ്വാഴ്ച ഉത്സവബലി ദര്‍ശനം, വൈകീട്ട് കാഴ്ചശ്രീബലി, എട്ടങ്ങാടി സമര്‍പ്പണം എന്നിവ നടക്കും.
0 Comments