ളാലം മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5.30 മുതൽ പാലാ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിവൈഎസ്പി പി.ജെ.തോമസ് അറിയിച്ചു. ളാലം പാലം മുതൽ കുരിശുപള്ളി രാമപുരം ജംഗ്ഷൻ വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈരാറ്റുപേട്ട ഭാത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷഷനി നിന്ന് തിരിഞ്ഞ് കെഎസ്ആർടിസി വഴി ബൈപാസിൽ പ്രവേശിച്ചും കോട്ടയം ഭാഗത്ത് നിന്ന് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ കൊട്ടാരമറ്റം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വൈക്കം റോഡ് വഴി ബൈപാസിൽ പ്രവേശിച്ചും യാത്ര തുടരേണ്ടതാണ്. കൊട്ടാരമറ്റം ബസ് ടെർമിനൽ ഭാഗം മുതൽ കുരിശുപള്ളി ജംഗ്ഷൻ വരെ ഇരു ദിശകളിലും വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ്.
0 Comments