ളാലത്തുത്സവത്തിന്റെ തിരുവാറാട്ടും ആറാട്ടെതിരേല്പും ഭക്തിനിര്‍ഭരമായി. തൃക്കയില്‍ ക്ഷേത്രക്കടവിലെ തിരുവാറാട്ടിനു ശേഷം തൃക്കയില്‍ ക്ഷേത്രത്തിലൈ ഇറക്കിയെഴുന്നള്ളിപ്പ് കഴിഞ്ഞാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. എഴുന്നള്ളിയെത്തിയ ളാലത്തപ്പന് ളാലം ജംഗ്ഷനില്‍ പ്രൗഢ ഗംഭീരമായ വരവേല്പാണ് നല്‍കിയത്. ഗജരാജ ശൃംഗന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ ളാലം മഹാദേവന്റെ തിടമ്പേറ്റിയപ്പോള്‍ ഗജവീരന്മാര്‍ അകമ്പടിയായി. പെരുവനം പ്രകാശന്‍ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളവും എതിരേല്പിന് നാദ വിസ്മയമൊരുക്കി. ആയിരങ്ങളാണ് ആറാട്ടെതിരേല്‍പില്‍ പങ്കെടുക്കാനെത്തിയത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിരുന്നു. ളാലം ജംഗ്ഷനിലെ എതിരേല്പിനുശേഷം ആല്‍ത്തറ ഗണപതി സന്നിധിയിലും എതിരേല്പിനു ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിലെത്തിയത്.
0 Comments