Breaking...

9/recent/ticker-posts

Header Ads Widget

മെഗാ നേത്ര പരിശോധന ക്യാമ്പും, ബോധവത്കരണ ക്ലാസ്സും, രക്തദാന ക്യാമ്പും നടത്തി



ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെയും, കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിന്റെയും സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും, ബോധവത്കരണ ക്ലാസ്സും, രക്തദാന ക്യാമ്പും നടത്തി. പരിപാടി ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഹെന്റി ബേക്കര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗിരീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് വി വടക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, മേലുകാവ് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്, ജോസഫ് സേവ്യര്‍ ഹേല്‍പേജ് ഇന്ത്യ, ക്ലബ് പ്രസിഡണ്ട് കുര്യച്ചന്‍ ജോര്‍ജ്ജ്, വാര്‍ഡ് മെമ്പര്‍ ഡെന്‍സി ബിജു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ അന്‍സാ ആന്‍ഡ്രൂസ്, ഡോ ജിബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് വോളന്റിയര്‍മാരായ ജിനു ജോസ്, ഗുരുപ്രിയ രാജീവ്, ജേക്കബ് മാണി, അജയ് കുമാര്‍, മീനാക്ഷി വി.എം, ഡാലിയ രാജേന്ദ്രന്‍, രാഹുല്‍ രാജീവ്, മൈക്കിള്‍, ഇബ്രാഹിം, സജീന മോള്‍, ഗോപിക വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി ഷിബു തെക്കേമറ്റം ബോധവല്‍ക്കരണ ക്ലാസ് നയച്ചു. 300 ഓളം പേര്‍ നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുത്തു. 50 പേര്‍ രക്ത ദാനം നടത്തി.




Post a Comment

0 Comments