ലയണ്‍സ് ക്ലബ്ബ് പാലാ സ്‌പൈസ് വാലിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു. പ്രസിഡന്റ് ജോജി തകടിയേല്‍ അധ്യക്ഷനായിരുന്നു ഹോം ഫോര്‍ ഹോം ലെസ് പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. സമൂഹ വിവാഹ പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സര്‍വ്വീസ് പ്രൊജക്റ്റുകള്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ സണ്ണി വി സക്കറിയ നിര്‍വ്വഹിച്ചു. തപാല്‍ വകുപ്പുമായി സഹകരിച്ച് സില്‍വര്‍ ജൂബിലി ലോഗോ ആലേഖനം ചെയ്ത തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും നടന്നു. മൈ സ്റ്റാംപ് പദ്ധതിയിലൂടെ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം ഡോ PGR പിള്ള നിര്‍വഹിച്ചു. ഡിവൈഎസ്പി എ.ജെ തോമസ്, ലയണ്‍സ് ലീഡേഴ്‌സ് തുടങ്ങിയവരെ ആദരിച്ചു. ജോജി തടിക്കല്‍, ടോമി കുറ്റിയാങ്കല്‍, സണ്ണി പൊരുന്നക്കോട്ട്, ബിജു ആര്‍ നായര്‍ തുടങ്ങിയയവര്‍ പ്രസംഗിച്ചു.
0 Comments