കൈക്കൂലി വാങ്ങുന്നതിനിടെ മാഞ്ഞൂര്‍ പഞ്ചായത്ത് അസി.എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. പ്രവാസിയില്‍ നിന്നും 20000 രൂപയും, ഒരു കുപ്പി സ്‌കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ അജിത് കുമാര്‍ ഇ.ടി അറസ്റ്റിലായത്. കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് ബ്യൂറോ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അസിസ്റ്റന്റ് എന്‍ജിനീയറെ പിടികൂടിയത്. മാഞ്ഞൂര്‍ സ്വദേശിയായ പ്രവാസി മലയാളിയില്‍ നിന്നും, പ്രോജക്ടിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.
0 Comments