ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ്. 125 ദിവസങ്ങളായി മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നില്ല. ഹോണറേറിയം ആയി ലഭിക്കുന്ന തുക യാത്രച്ചെലവിനായി ചെലവഴിച്ചാണ് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നത്. പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മാസങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ കര്‍ത്തവ്യ നിര്‍വഹണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം അവസാനം ഉഴവൂര്‍ കെ. ആര്‍.നാരായണന്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായി വാഹനം ആവശ്യപ്പെട്ടപ്പോള്‍ ഞായറാഴ്ച താന്‍ വാഹനമോടിക്കില്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞെങ്കില്‍ മാത്രമേ കഴിയുകയുള്ളൂ എന്നും ഡ്രൈവറായി നിയമിതനായ പ്രവീണ്‍ പറഞ്ഞതോടെ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഡ്രൈവര്‍ പ്രവീണ്‍ തന്നെ മാനസികമായി പീഡിപ്പിച്ചതായി പ്രസിഡന്റ് പരാതിപ്പെടുകയും ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത ഡ്രൈവര്‍ക്ക് എതിരെ നടപടി വേണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി നല്‍കിയ പരാതിയില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്‌തെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ പറയുന്നു.
0 Comments