മാന്നാര്‍ മേജര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശിവക്ഷേത്ര ശ്രീകോവിലിന്റെ ആധാര ശില സ്ഥാപനം ശനിയാഴ്ച നടന്നു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി തന്ത്രി പ്രകാശന്‍ നമ്പൂതിരി എന്നിവര്‍ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍, ഏറ്റുമാനൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മധുപാല്‍, പഞ്ചായത്തംഗം നോബി മുണ്ടയ്ക്കല്‍, മേജര്‍ മാന്നാര്‍ ദേവസ്വം എസ്.ജി.ഒ. ഷൈനി.ജി, ക്ഷേത്രം മേല്‍ശാന്തി അരുണ്‍ ശാന്തി, ക്ഷേത്രപദേശക സമിതി പ്രസിഡന്റ് ശ്രീകലാ ഗോപി, സെക്രട്ടറി ജയ സജീവ്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സജീവ് കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി നല്‍കി.
0 Comments