Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളിയില്‍ പാതയോരത്ത് ഓടയുടെ സ്ലാബ് തകര്‍ന്നത് അപകട ഭീഷണിയാകുന്നു



പാതയോരത്ത് ഓടയുടെ കോണ്‍ ക്രീറ്റ് മൂടി തകര്‍ന്ന് കമ്പി പുറത്തേക്കു തള്ളി നില്‍ക്കുന്നത് അപകട ഭീഷണിയാകുന്നു. മരങ്ങാട്ടുപിള്ളിയില്‍ പ്രധാന റോഡില്‍ നിന്നും സെന്റ് തോമസ് സ്‌കൂള്‍ ഭാഗത്തേക്ക് തിരിയുന്ന ജംഗ്ഷനിലാണ് സ്ലാബ് തകര്‍ന്നത്. ഫുട്പാത്തിലൂടെ നടന്നെത്തുന്നവര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാനും കമ്പിയില്‍ തട്ടി മുറിവേല്‍ക്കാനുമുളള സാധ്യതയാണുളളത്. സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകളാണ് ഇതുവഴി കാല്‍ നടയാത്ര ചെയ്യുന്നത്. രാത്രികാലങ്ങളില്‍ നടന്നു പോകുന്നവര്‍ കമ്പിയില്‍ തട്ടിവീഴാനുള്ള സാധ്യതയുമുണ്ട്. പാല വൈക്കം റോഡിനോടു ചേര്‍ന്നുള്ള ഫുട്പാത്തിന്റെ അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments