Breaking...

9/recent/ticker-posts

Header Ads Widget

വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി



ഏറ്റുമാനൂരില്‍ എം.ഡി.എം.എ.യും വന്‍ കഞ്ചാവ് ശേഖരവുമായി  യുവാവ് പോലീസിന്റെ പിടിയിലായി. നീണ്ടൂര്‍ കൃഷിഭവന്‍ ഭാഗത്ത് കുറുപ്പിനകത്ത്  ലൈബു കെ.സാബുവിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന്  വില്‍പ്പനയ്ക്കായി  യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ്  യുവാവിനെ 0.53 ഗ്രാം എം.ഡി.എംഎ. യുമായി പിടികൂടുന്നത്. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ ഇയാളില്‍നിന്നും പന്ത്രണ്ടര കിലോയോളം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ ഉപയോഗിക്കുന്ന കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ നാര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി ജോണ്‍ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ സി.ആര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, ഏറ്റുമാനൂര്‍ എസ്.ഐ.പ്രശോഭ് കെ.കെ. തുടങ്ങിയവരാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന്  പോലീസ് അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ നൂറ്റിയഞ്ചു കിലോയോളം കഞ്ചാവാണ് പിടികൂടിയത്.




Post a Comment

0 Comments