Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് - ഗാന്ധിനഗര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.



കോട്ടയം മെഡിക്കല്‍ കോളേജ് - ഗാന്ധിനഗര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ പതിനൊന്നാം തീയതി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള റോഡിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകാവുന്നതാണ്. മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അമ്മഞ്ചേരി, അടിച്ചിറ വഴി എം.സി റോഡില്‍ പ്രവേശിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുമാരനല്ലൂര്‍ മേല്‍പ്പാലം വഴി എം.സി റോഡില്‍ പ്രവേശിക്കേണ്ടതാണ്. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡ് ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളേജിലേയ്ക്കുള്ള യാത്ര സുഗമമാകും.




Post a Comment

0 Comments