പാലാ സെന്റ് തോമസ് സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെസ്സി മാനിയ 2023 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. എന്‍.എസ്.എസ് റോവര്‍ യൂണിറ്റുകളുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫുട്‌ബോള്‍ മത്സരം നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ മത്സര പരിപാടികളുടെ ഉദ്ഘാടനം മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നിര്‍വ്വഹിച്ചു. മുന്‍ അദ്ധ്യാപകരായിരുന്ന ഫാദര്‍ ജോസഫ് മണ്ണനാല്‍, മാത്തുക്കുട്ടി ജോസഫ്, ജോബിച്ചന്‍ ജോസഫ്, സെബാസ്റ്റ്യന്‍ തെരുവില്‍, ജോയി തോമസ് തുടങ്ങിയവര്‍ വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫൈനല്‍ മത്സരം നഗരസഭാംഗം ബിജി ജോജോ ഉദ്ഘാടനം ചെയ്തു.
0 Comments