Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു



സര്‍ക്കാരിന്റെ ലീവ് സറണ്ടര്‍ ഉത്തരവിനെതിരെയും  സര്‍വ്വകലാശാല അധികാരികളുടെ  ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും  എം ജി സര്‍വകലാശാല എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍  പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിഷേധിച്ച  ഏണ്‍ഡ് ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍  ഈ വര്‍ഷം അനുവദിക്കുവാന്‍ തീരുമാനിച്ചെങ്കിലും  പി എഫില്‍ ലയിപ്പിക്കുന്ന തുക  നാലുവര്‍ഷം കഴിഞ്ഞ് മാത്രമേ എടുക്കാന്‍ കഴിയൂ എന്ന തീരുമാനം  വഞ്ചനാപരമാണെന്ന് നേതാക്കള്‍ പറഞ്ഞു. പരീക്ഷാ സംബന്ധമായ രഹസ്യ സ്വഭാവമുള്ള സെക്ഷനുകളില്‍ ഭരണാനുകൂല സംഘടനയില്‍ പെട്ടവരെ മാത്രം കുത്തി നിറയ്ക്കുന്നത് സര്‍വകലാശാല പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും വിശ്വാസത്തെയും സംശയത്തിലാക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം  അടിയന്തരമായി അവസാനിപ്പിച്ചില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എന്‍ നവീന്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോസ് മാത്യു സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ എന്‍ മഹേഷ്, പ്രദീപ് കെ ബി, കാമരാജ് കെ, മേബിള്‍ എന്‍ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ ഭാരവാഹികളായ വിഎസ് ഗോപാലകൃഷ്ണന്‍ നായര്‍, ബിനോയി സെബാസ്റ്റ്യന്‍, പ്രമോദ് എസ്, സുജ എസ്, ജിജോ ജോര്‍ജ്, ഐസക്ക് ജെ, അര്‍ച്ചന എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments