രാമപുരം മാനത്തൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി. വെളളിയാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെ തൊടുപുഴ പാലാ ഹൈവേയിലായിരുന്നു അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന 15 ഓളം അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവര്‍ തങ്കമണി, ദിനകരന്‍, ശരവണന്‍, പാണ്ഡ്യന്‍, അജിത് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഭാഗത്തെ കലുങ്കുനോട് ചേര്‍ന്നുള്ള കുഴിയിലേക്ക് വീണവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിന്റെ ചില്ലുകള്‍ ദേഹത്ത് തറച്ച് കയറി. പാലാ ഹൈവേ പൊലീസ് സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ രാമപുരം പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
0 Comments