Breaking...

9/recent/ticker-posts

Header Ads Widget

കലുങ്ക് നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപമുയരുന്നു



മരങ്ങാട്ടുപിള്ളി ടൗണിലെ കലുങ്ക് നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപമുയരുന്നു. ഒറ്റമഴയില്‍ റോഡില്‍ വെള്ളക്കെട്ടുണ്ടാവുന്നത് ഒഴിവാക്കാനായാണ് കലുങ്ക് നിര്‍മ്മിക്കുന്നത്. റോഡിന്റെ  ഉയര്‍ച്ചതാഴ്ചകള്‍ പരിഗണിച്ച് വെള്ളമൊഴുകിപ്പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലത്തിന്റെ എതിര്‍വശത്തെ വീതികുറഞ്ഞ ഓടയിലൂടെ വെള്ളമൊഴുക്കിവിടാനാണ് കലുങ്ക് നിര്‍മ്മിക്കുന്നത്. . എന്നാല്‍ ഓട ശുചീകരിച്ച് വെള്ളമൊഴുകാനുള്ള നടപടികളും ആവശ്യമായി വരും. റോഡിന്റെ താഴ്ന്നു കിടക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയാല്‍ കലുങ്ക് നിര്‍മ്മിക്കേണ്ട ആവശ്യം പോലുമുണ്ടാക്കുകയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റോഡിന്റെ താഴ്ന്ന വശങ്ങളിലൂടെ വെള്ളം ഒഴുകി പോകാന്‍ കഴിയുന്ന തരത്തില്‍ നിര്‍മാണം നടത്തണമെന്നുമാണ് ആവശ്യമുയരുന്നത്. നിര്‍മാണം ശാസ്ത്രീയമെന്നുറപ്പു വരുത്തണം. ഇപ്പോള്‍ റോഡിന്റെ ഒരു വശം ഗതാഗതം നിയന്ത്രിച്ചാണ്  നിര്‍മാണവര്‍ത്തനങ്ങള്‍ നടക്കുന്നത്.




Post a Comment

0 Comments