Breaking...

9/recent/ticker-posts

Header Ads Widget

മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാള്‍



ഭക്തിയുടെ നിറവില്‍  മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ രാക്കുളി തിരുനാള്‍.  ഉണ്ണീശോയെ കുമ്പിട്ട് ആരാധിച്ച് വണങ്ങിയ പൂജ രാജാക്കന്മാരുടെ ഓര്‍മ്മയുടെ നിറവിലാണ് രാക്കുളി തിരുനാള്‍ ആഘോഷിച്ചത്. ഉണ്ണീശയുടെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും തിരുസ്വരൂപങ്ങള്‍ ഉള്‍പ്പെടുന്ന പുല്‍ക്കൂട് ഭക്തരായ യുവജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയിലെത്തി തിരികെ പള്ളി മൈതാനിയില്‍ എത്തി സമാപിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തില്‍ സ്വര്‍ണ കിരീടം അണിയിക്കല്‍ ചടങ്ങും നടന്നു. വിവിധ സമയങ്ങളില്‍ നടന്ന വിശുദ്ധ കുര്‍ബാനകള്‍ക്ക് ഫാദര്‍ ജോസഫ് മുകളെപറമ്പില്‍, ഫാദര്‍ ജോസഫ് ഇടത്തുംപറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുനാള്‍ റാസയില്‍ സന്ദേശം നല്‍കി. വൈകുന്നേരം  നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ക്ക് ഫാദര്‍ റോണി മഠത്തിപറമ്പില്‍, ഫാദര്‍ അലക്‌സ് പണ്ടാരക്കാപ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ശനിയാഴ്ച മരണമടഞ്ഞ ഇടവകങ്ങളുടെ ഓര്‍മ്മദിനത്തോടെ തിരുനാള്‍ സമാപിക്കും.




Post a Comment

0 Comments