ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ലെയ്ന്‍ ട്രാഫിക് ബോധവത്ക്കരണം നടത്തി. കുറവിലങ്ങാട്, പുതുവേലി, പാലാ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ബോധവത്ക്കരണം. ഇതിനിടെ നടത്തിയ പരിശോധനയില്‍ ജില്ലയിലെ 225 വാഹനങ്ങളില്‍ നിന്നായി പിഴ ഈടാക്കി. ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് അടുത്ത ദിവസം മുതല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ലെയ്ന്‍ ട്രാഫിക് പ്രകാരം വേഗം കുറഞ്ഞ രീതിയില്‍ സഞ്ചരിയ്‌ക്കേണ്ട വാഹനങ്ങള്‍ വലതു വശത്തുള്ള ട്രാക്കിലൂടെ വേണം സഞ്ചരിയ്ക്കാന്‍. വലത്തെ ട്രാക്കില്‍ നിന്ന് ഇടത്തെ ട്രാക്കിലേയ്ക്ക് മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിയ്ക്കണം. ലെയ്ന്‍ ട്രാഫിക്കില്‍ കണ്ണാടി നോക്കുന്നതിനും ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിനും വലിയ പ്രാധാന്യമുള്ളതായി ഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു.
0 Comments